26 April 2024 Friday

കുളങ്ങര പൂരം ജനുവരി 15ന് നടക്കും

ckmnews

എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ 2023 വർഷത്തെ താലപ്പൊലി മഹോൽസവ0 ജനുവരി 15ന് നടക്കും . ഉത്സവത്തിന്റെ  ഭാഗമായി നടക്കുന്ന പതിനാല് ദിവസം നീണ്ടു നിൽക്കുന്ന കൂത്തുൽസവങ്ങളുടെയും പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബ്രോഷർ ക്ഷേത്രകമ്മറ്റി ട്രഷറർ യു.വിശ്വനാഥൻ മാസ്റ്ററുടെ സാനിധ്യത്തിൽ കമ്മറ്റി സെക്രട്ടറി എൻ മോഹൻദാസ്  മേൽശാന്തി ശ്രീധരൻ നമ്പൂതിരിക്ക് നൽകികൊണ്ട് ക്ഷേത്രസന്നിധിയിൽ വെച്ച് പ്രകാശനം ചെയ്തു. ജനുവരി - 1 മുതൽ വിവിധ ദേശക്കാരുടെയും വ്യക്തികളുടെയും വകയായുള്ള കൂത്തുകളും ജനുവരി 15 ന് ദേശ താലപ്പൊലിയും നടക്കും