26 April 2024 Friday

മക്കളെ സ്വയം പര്യാപ്തരാക്കി അവർക്ക് ജീവിത പങ്കാളികളെ കണ്ടെത്തലാണ് രക്ഷിതാക്കളുടെ കടമ:മധുപാൽ

ckmnews

മക്കളെ സ്വയം പര്യാപ്തരാക്കി അവർക്ക് ജീവിത പങ്കാളികളെ കണ്ടെത്തലാണ് രക്ഷിതാക്കളുടെ കടമ:മധുപാൽ


എടപ്പാൾ:പണവും സ്വർണ്ണവും നൽകി വിവാഹം ചെയ്തയക്കലല്ല,നല്ലവിദ്യാഭ്യാസമേകി മക്കളെ സ്വയം പര്യാപ്തരാക്കി അവർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തലാണ് രക്ഷിതാക്കളുടെ കടമയെന്ന് സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും സിനി ആർട്ടിസ്റ്റുമായ മധുപാൽ അഭിപ്രായപ്പെട്ടു."സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം  നേടുക" എന്ന പ്രമേയവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ  ഒരു മാസക്കാലമായി നടത്തിയ കാമ്പസ് തല കാംപയിൽ കടകശ്ശേരി ഐഡിയൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ. വി.കെ. ബേബി അധ്യക്ഷത വഹിച്ചു.സി.എസ് പൊന്നാനി, അടാട്ട് വാസുദേവൻ,കെ.കെ.എസ്.ആറ്റക്കോയ തങ്ങൾ, പ്രൊഫ: ടി.കെ.കോയക്കുട്ടി, അഭിലാഷ് ശങ്കർ,കെ.രാമകൃഷ്ണൻ , സക്കറിയ മങ്ങാടൻ,അഷറഫ് നെയ്തല്ലൂർ,എം.നാസിഫ് ,ടി.മുനീറ,സി.വി. മുഹമ്മദ് നവാസ്, ലത മാറഞ്ചേരി, ലത്തീഫ് കളക്കര എന്നിവർ പ്രസംഗിച്ചു.