26 April 2024 Friday

ടീം വെൽഫെയറിന് സുരക്ഷാ ഉപകരണങ്ങൾ കൈമാറി

ckmnews

ടീം വെൽഫെയറിന് സുരക്ഷാ ഉപകരണങ്ങൾ കൈമാറി

പൊന്നാനി : ദുരന്ത മുഖങ്ങളിലും മറ്റ് സേവന പ്രവർത്തനങ്ങളിലും  നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടീം വെൽഫെയർ പൊന്നാനി ചാപ്റ്ററിന് സുരക്ഷാ ഉപകരണങ്ങൾ കൈമാറി.വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി ടീം വെൽഫെയർ കൺവീനർ നാസറിനാണ് ഉപകരണങ്ങൾ കൈമാറിയത്. നാട്ടിൽ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങൾക്കും  അപകടങ്ങൾക്കും ആശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ടീം വെൽഫെയറിന്റെ പുതിയ ചാപ്റ്റർ ആണ് പൊന്നാനിയിൽ തുടക്കം കുറിച്ചിട്ടുള്ളത്.  പൊന്നാനിയിൽ സേവനരംഗത്ത് പുതിയൊരു അദ്ധ്യായം കുറിക്കുകയാണെന്ന് കൺവീനർ  നാസർ പൊന്നാനി പറഞ്ഞു.  പരിപാടിയിൽ  വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് കാസിം അയിരൂർ , സെക്രട്ടറി ഇസ്മായിൽ പൊന്നാനി,  സി വി ഖലീൽ എന്നിവർ സംബന്ധിച്ചു.