26 April 2024 Friday

സതീഷ് ബാബു പയ്യന്നൂരിൻ്റ മണ്ണ്:സാംസ്കാരിക സമിതി ചങ്ങരംകുളം നോവൽ ചർച്ച നടത്തി

ckmnews

ചങ്ങരംകുളം:അകാലത്തിൽ ആകസ്മികമായി അന്തരിച്ച പ്രമുഖ എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിൻ്റെ മണ്ണ് സാംസ്കാരിക സമിതി ചങ്ങരംകുളം ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ തൊഴിലാളികളും കർഷകരും ജന്മിത്വ ചൂഷണത്തിൽ നിന്നും മോചനം നേടിയതിൻ്റെ ഐതിഹാസിക സമരങ്ങൾ അടയാളപ്പെടുത്തുന്നതാണ് മണ്ണ് എന്ന് വിശദീകരിച്ചു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.നോവലിസ്റ്റ് രജികുമാർ പുലാക്കാട് ഉണ്ണികൃഷ്ണൻകുറുപ്പത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ലാരി കോളിൻസും ഡൊമിനിക് ലാപിയറും രചിച്ച സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി