26 April 2024 Friday

വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായി മറിഞ്ഞു യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായി മറിഞ്ഞു


യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്


ചങ്ങരംകുളം:വളയംകുളം മാങ്കുളത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായി മറിഞ്ഞു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ വൈദ്യുതി കാലിൽ ഇടിച്ച് തല കീഴായി ഭറിയുകയായിരുന്നു.കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു