04 May 2024 Saturday

അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമ്മേളന കൊടിമര ജാഥക്ക് ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ സ്വീകരണം നല്‍കി.

ckmnews

കടവല്ലൂർ:അഖിലേന്ത്യ കിസാന്‍ സഭ ദേശീയ സമ്മേളന കൊടിമര ജാഥക്ക് ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ സ്വീകരണം നല്‍കി.13 ,14 , 15, 16 തീയതികളില്‍ തൃശൂരിലാണ് അഖിലേന്ത്യാ സമ്മേളനം.കയ്യൂരില്‍ നിന്നും കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വല്‍സന്‍ പനോളിയുടെ നേതൃത്വത്തിലുള്ള കൊടിമര ജാഥക്കാണ് കടവല്ലൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കിയത്. മുത്തുകുടകളുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ അണിനിരന്ന ബൈക്കു റാലിയോടുകൂടിയാണ് കൊടിമര ജാഥയെ തൃശൂര്‍ ജില്ലയിലേക്ക് ആനയിച്ചത്. ജാഥയെ സ്വീകരിക്കാന്‍ വഴി നീളെ ആയിരങ്ങളാണ് അണിനിരന്നത്. ജാഥ ക്യാപ്റ്റന്‍ വല്‍സന്‍ പനോളി, മാനേജര്‍ ഷൗക്കത്ത് എന്നിവരെ കര്‍ഷക സംഘം നേതാവായ മുരളി പെരുനെല്ലി എം എല്‍ എ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. സി പി എം -കര്‍ഷകസംഘം നേതാക്കളായ ടി കെ.വാസു, എം എന്‍.സത്യന്‍,എം.ബാലാജി, കെ എഫ്.ഡേവീസ്,കെ.കൊച്ചനിയന്‍ എന്നിവര്‍ ഹാരാര്‍പ്പണം നടത്തി.