26 April 2024 Friday

മിനി എംസിഎഫ് ലേക്ക് മുന്നറിയിപ്പ് ബോർഡുകൾ നൽകി ഓർമ്മക്കൂട്ടം

ckmnews


എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്ത് എല്ലാ വാർഡുകളിലും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി  പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ്-ൽ പൊതുജനങ്ങൾക്കായുള്ള മുന്നറിയിപ്പ് ബോർഡുകൾ സമ്മാനിച്ചു.ജിഎച്ച്എസ്എസ് എടപ്പാളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ കീഴിലെ ടീം ഓർമ്മക്കൂട്ടം ആണ് മുന്നറിയിപ്പ് ബോർഡുകൾ നൽകിയത്.ചെയർമാൻ ബിനേഷ്  ശ്രീധറിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി ബോർഡുകൾ ഏറ്റ് വാങ്ങി