26 April 2024 Friday

ചരിത്രം എഴുത്തിലെ രാഷ്ട്രീയം"സെമിനാറും സംവാദവും ഡിസംബർ 11ന് പന്താവൂരിൽ നടക്കും

ckmnews

ചങ്ങരംകുളം:പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസിന്റെ ആഭിമുഖ്യത്തിൽ "ചരിത്രം എഴുത്തിലെ രാഷ്ട്രീയം" എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറും സംവാദവും ഡിസംബർ 11ന് ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കാലത്ത് 9.30ന് പന്താവൂർ ക്രിയേറ്റ് ഹിൽസിൽ വച്ച് നടക്കുന്ന പരിപാടി പൊന്നാനി എംഎൽഎ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.അഡ്വക്കേറ്റ് കെ.പി മുഹമ്മദ് അധ്യക്ഷത വഹിക്കും.തുടർന്ന് പ്രൊഫസർ എം നാരായണന്റെ "മാറ്റി എഴുതപ്പെട്ട ചരിത്രം"പ്രൊഫസർ റിഹാസ് പൂലാമന്തോളിന്റെ "അരികിലേക്ക് മാറ്റപ്പെട്ടവരുടെ ചരിത്രം"ദേശ ചരിത്രകാരൻ സി അഷറഫിന്റെ "പൊന്നാനിയുടെ ചരിതം"കെ. പി. രാജന്റെ  "മാറഞ്ചേരിയുടെ ചരിതം" എന്നീ വിഷയങ്ങളും സെമിനാറിൽ അവതരിപ്പിക്കുമെന്ന് ഭാരാഹികൾ പറഞ്ഞു.അടാട്ട് വാസുദേവൻ, മണികണ്ഠൻ പൂഴിക്കുന്നത്ത്,കെ.മാധവൻ,എം.ഹരിദാസൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.