26 April 2024 Friday

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വഴിയോരക്കച്ചവടം നിരോധിച്ചു

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ വഴിയോരക്കച്ചവടം നിരോധിച്ചു


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിൽ എല്ലാവിധ അനധികൃത വഴിയോര കച്ചവടങ്ങളും നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഭരണ സമിതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചു. നിയമം ലങ്കിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത്,പോലീസ്,ഹെൽത്ത് തുടങ്ങിയ വകുപ്പുകൾ സംയുക്തമായ സമിതി രൂപികരിച്ചു. നാളെ ഓഗസ്റ്റ് 29 മുതൽ സമിതി അംഗങ്ങൾ സംയുക്തമായി പരിശോധനകൾ നടത്താൻ തീരുമാനിച്ചു. വളയംകുളം സെന്ററിൽ ബോർഡ് സ്ഥാപിച്ചുകൊണ്ട് ആലംകോട് പഞ്ചായത് വൈസ് പ്രസിഡന്റ് എം.കെ അൻവർ പരുപാടിയുടെ തുടക്കം കുറിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലി പരുവിങ്ങൽ,പഞ്ചായത്ത് മെമ്പർ പ്രദീപ്,പഞ്ചായത്ത് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ  എന്നിവർ സംബന്ധിച്ചു.