08 May 2024 Wednesday

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധ സെമിനാർ നടത്തി.

ckmnews



എടപ്പാൾ :വേദേതിഹാസങ്ങളും വിവിധ മത തത്വശാസ്ത്രങ്ങളും മനുഷ്യ സമൂഹത്തിൽ സ്ത്രീയുടെ മഹത്തായ സ്ഥാനം ഉദ്ഘോഷിക്കുന്നതാണെങ്കിലും,അത് മനസ്സിലാക്കുന്നതിൽ ഭൂരിഭാഗം മനുഷ്യരും അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആയി മാറിയിരിക്കുന്നതായി ഡോ: ചാത്തനാത്ത് അച്ചുതനുണ്ണി അഭിപ്രായപ്പെട്ടു.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന സ്ത്രീധന വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.സി.ഡബ്ലിയു.എഫ്. ട്രഷറർ ഇ.പി.രാജീവ് അധ്യക്ഷത വഹിച്ചു. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. അടാട്ട് വാസുദേവൻ, ഐവി ടീച്ചർ, സുബൈദ പോത്തനൂർ, മുരളി മേലേപ്പാട്ട് ,അഷറഫ് നെയ്തല്ലൂർ, റീജ ടീച്ചർ, കോളേജ് യൂണിയൻ ചെയർമാൻ  ഷിയാസ് എന്നിവർ പ്രസംഗിച്ചു.