08 May 2024 Wednesday

പി.സി.ഡബ്ലിയു.എഫ്. വിദ്യാഭ്യാസ വിവാഹ സമിതി സ്ത്രീധന വിരുദ്ധ സംഗമം നടത്തി

ckmnews

പി.സി.ഡബ്ലിയു.എഫ്. വിദ്യാഭ്യാസ വിവാഹ സമിതി സ്ത്രീധന വിരുദ്ധ സംഗമം നടത്തി


എടപ്പാൾ:പി.സി.ഡബ്ലിയു.എഫ്. വിദ്യാഭ്യാസ വിവാഹ സമിതികളുടേയും വട്ടംകുളം കോളേജ് ഓഫ് അപ്ലൈയ്ഡ് സയൻസ് എൻ.എസ്.എസ്. യൂണിറ്റ്,വനിതാ സമിതി എന്നിവയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്ത്രീധന വിരുദ്ധ സംഗമം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ പി.അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ഡോ: എം.വി. ബുഷറ മുഖ്യപ്രഭാഷണം നടത്തി.നോവലിസ്റ്റ് നന്ദൻ , അടാട്ട് വാസുദേവൻ ,മോഹനൻ പാക്കത്ത് , ബി.അശ്വതി, സി.എം.ഹരി,കെ.അബ്ദുൾ ഹാഷിർ , കെ.ആർ. അനുശ്രീ,വിഷ്ണു,ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.