08 December 2023 Friday

അർജന്റീനയെ നെഞ്ചോട് ചേർത്ത് അനിൽകുമാർ സ്വാമി ശബരിമലയിലേക്ക്

ckmnews


കുറ്റിപ്പുറം:ലോകം മുഴുവൻ ഫുട്ബോൾ ആരവത്തിൽ മുഴുകുമ്പോൾ അർജന്റീന എന്ന വികാരം നെഞ്ചിലേറ്റുന്ന  ഫുട്ബോൾ ആരാധകൾ അവരുടെ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടപ്പിക്കുന്നത് വിവിധ തരത്തിലാണ്.കഴിഞ്ഞ ദിവസം ശബരിമലയിലേക്കുള്ള യാത്രക്കിടയിൽ മിനി പമ്പയിലെത്തിയ പി വി.അനിൽകുമാർ സ്വാമിയും അർജന്റീനയെ നെഞ്ചോട് ചേർത്താണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്.അർജൻ്റീനയുടെ 'ജഴ്സിയണിഞ്ഞാണ് കണ്ണൂർ ജില്ലയിലെ അഴിക്കോട് എൽ പി സ്കൂളിലെ

പ്രധാനധ്യാപകൻ കൂടിയായ പി വി.അനിൽകുമാർ സ്വാമിയുടെ ശബരിമല യാത്ര.അർജൻ്റീനയോടുള്ള ആരാധന മൂത്ത് ഷർട്ടിന് പകരമാണ് അർജൻ്റീനയുടെ ജഴ്സി അണിഞ്ഞ് കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ പടന്ന പഞ്ചായത്തിലെ ഉദിനൂരിൽ നിന്നും സ്വാമി ശബരിമലക്ക് പുറപ്പെട്ടിരിക്കുന്നത്. തൻ്റെ ഭാര്യയും കുട്ടികളും വരെ അർജൻറീന ഫാൻസുകാർ തന്നെയാണെന്നും ഇപ്പോഴും മറഡോണ തന്നെയാണ് ഇഷ്ട ഫുട്ബോൾ താരമെന്നും അനിൽകുമാർ പറയുന്നു.പടന്ന പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറി.ങ് കമ്മറ്റി ചെയർമാൻ കൂടിയാണ് ഇദ്ദേഹം.ഭാര്യ. ഗ്രീഷ്മ.മക്കൾ

മീനാക്ഷി പാർവതി ഗൗരിലക്ഷ്മി.ഇത്തവണ അർജൻറീന തന്നെ വേൾഡ് കപ്പ് എടുക്കണമെന്നതാണ് ഈ അയ്യപ്പഭക്തൻ്റെ ആഗ്രഹം