08 May 2024 Wednesday

കാരുണ്യത്തിന്റെ മുടിയിഴകളുമായി പൊന്നാനി എംഇഎസ് വിദ്യാത്ഥികൾ

ckmnews

കാരുണ്യത്തിന്റെ മുടിയിഴകളുമായി പൊന്നാനി എംഇഎസ് വിദ്യാത്ഥികൾ


പൊന്നാനി:മുടി നഷ്ടപ്പെട്ട  കാൻസർ രോഗികൾക്ക് നൽകാനായി തലമുടി മുറിച്ച് നൽകി മാതൃകയായി വിദ്യാത്ഥിനികൾ.പൊന്നാനിഎം.ഇ.എസ് ഹയർ സെക്കണ്ടറിയിലെ എൻ.എസ്.എസ്.വിദ്യാത്ഥിനികളാണ് കേശദാന ക്യാമ്പ് സംഘടിപ്പിച്ചത്.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ക്യാമ്പ് പ്രിൻസിപ്പൽ കെ.വി.സുധീഷ് ഉദ്ഘാടനം ചെയ്തു.ബിഡികെ മെമ്പർ അമീറ അഫ്സൽ മുഖ്യാതിഥിയായി.പ്രോഗ്രാം ഓഫീസർ അംജദ് , ഷരീഫ്, സലീം, ബിനീഷ്,ത്വയ്യിബ് , സുഹറ, ഷക്കീല , എന്നിവർ നേതൃത്വം നൽകി.