26 April 2024 Friday

കര്‍മ്മ റോഡിന് ടൂറിസം വികസന രംഗത്ത് വലിയ വികസന സാധ്യതകള്‍:മന്ത്രി സുധാകരന്‍

ckmnews

കര്‍മ്മ റോഡിന് ടൂറിസം വികസന രംഗത്ത് വലിയ വികസന സാധ്യതകള്‍:മന്ത്രി സുധാകരന്‍


പൊന്നാനി: ടൂറിസം വികസന രംഗത്ത് വലിയ സാധ്യതകളാണ് കർമ്മ റോഡിലുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. 36.29 കോടി രൂപ ചിലവിൽ നടപ്പാക്കുന്ന കർമ്മ റോഡ് രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുഴയോര പാതയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ ഏറ്റവും മികച്ച പുഴയോര ബൈപ്പാസായി കർമ്മ റോഡിനെ മാറ്റും. കഴിഞ്ഞ നാല് വർഷത്തിനിടെ അടിസ്ഥാന വികസനത്തിനാണ് ഊന്നൽ നൽകിയതെന്ന് മന്ത്രി പറഞ്ഞു.


കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന് യാതൊരു തടസ്സവുമുണ്ടായില്ല. 700 ലേറെ പാലങ്ങളാണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയതതെന്ന് മന്ത്ര പറഞ്ഞു.


കർമ്മ റോഡിന്റെ രണ്ടാം ഘട്ട പ്രവൃത്തിയുടെ ഭാഗമായുള്ള കനോലി കനാലിന്റെ കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും, കുണ്ടുകടവ് ജംഗ്ഷൻ മുതൽ പുളിക്കക്കടവ് വള്ളംകളി പവലിയൻ വരെ റോഡിന്റെ അഭിവൃദ്ധിപ്പൈടുത്തൽ പ്രവൃത്തി ഉദ്ഘാടവും മന്ത്രി നിർവ്വഹിച്ചു.


ചടങ്ങിൽ നിയമസഭ സ്പീക്കർപി ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീർ എം പി, നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി, നഗരസഭ കൗൺസിലർ ബിൻസി ഭാസ്കരൻ, എക്സിക്യൂട്ടീവ് എഞ്ചിനിയർ എസ് ഹരീഷ് എന്നിവർ സംസാരിച്ചു.


നവാസ് കൊടമ്പിയം