09 May 2024 Thursday

തൃക്കണാപുരം റസ്ക്യു ഹോം കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു

ckmnews

എടപ്പാൾ: തൃക്കണാപുരം റസ്ക്യു ഹോമിൽ കലക്ടർ ജാഫർ മാലിക് സന്ദർശനം നടത്തി.റസ്ക്യു ഹോം എന്ന പേര് മാറ്റി പകരം നവജീവൻ ഹോം എന്ന പേര് മാറ്റുവാൻ സർക്കാരിലേക്ക് നിർദ്ദേശം നൽകുമെന്നും സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വരുത്തി ഗൃഹാതുരത്വം മുള്ളരീതിയിലേക്ക് മാറ്റും. താമസക്കാർക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിലേക്ക് സാഹചര്യം ഒരുക്കാനും മറ്റുള്ളവർക്കായി ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തിൽ രണ്ട് തൊഴിൽ സംരംഭ യൂണിറ്റ് ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ലക്ഷ്മി, തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.അബ്ദുൾ നാസർ, ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർ ടി.അഫ്സത്ത്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സി.കെ.ഹേമലത, ലീഡ് ബാങ്ക് മാനേജർ കുഞ്ഞിരാമൻ ടി.പി, റസ്ക്യു ഹോം സൂപ്രണ്ട്  സൈനബ.എൻ.ടി, വ്യദ്ധന്ദനം സൂപ്രണ്ട് എ.പി.അബ്ദുൾ കരീം, കെ.വി.വേലായുധൻ, സെക്രട്ടറി ടി.അബ്ദുൾ സലീം, ബി.ഡി.ഓ രാംദാസ് എം പി, ഇബ്രാഹിം മൂതൂർ, മുല്ലപ്പിള്ളി ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.