08 December 2023 Friday

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി

ckmnews

പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി


പൊന്നാനി:ഇടതുപക്ഷ സർക്കാരിൻ്റെ ദുർഭരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി.ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ അഡ്വ രോഹിത് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക്, കെ ശിവരാമൻ, കെ പി ജബ്ബാർ, എൻ പി നബിൽ, എം അബ്ദുല്ലത്തീഫ്,ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രദീപ് കാട്ടിലായിൽ, സി എ ശിവകുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.