26 April 2024 Friday

കാലടി കുടുംബാരോഗ്യ കേന്ദ്രം ബോധവത്കരണ പോസ്റ്റര്‍ പുറത്തിറക്കി

ckmnews

കാലടി കുടുംബാരോഗ്യ കേന്ദ്രം ബോധവത്കരണ പോസ്റ്റര്‍ പുറത്തിറക്കി


എടപ്പാൾ:ജില്ലയില്‍ മീസല്‍സ് കേസ് വിവിധഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തുന്നതിനായി 

കാലടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ബോധവത്കരണ പോസ്റ്റര്‍ പുറത്തിറക്കി. ഗ്രാമ പഞ്ചായത്ത് പരിധിയിലെ കുഞ്ഞുങ്ങള്‍ക്ക് നൂറു ശതമാനം വാക്സിനേഷൻ കൈവരിക്കുന്നതിന്  ബോധവത്കരണത്തന് വേണ്ടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള വാര്‍ഡ് മെമ്പര്‍മാരുടെ ചിത്രങ്ങളും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ത്ഥനയുമാണ്‌ ആരോഗ്യ പോസ്റ്ററില്‍ മള്‍ട്ടി കളറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗ പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം ജന പ്രതിനിധികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ആരോഗ്യ പോസ്റ്റര്‍ തയ്യാറാക്കിയത്. പഞ്ചായത്തിലെ സ്കൂൾ, അംഗനവാടികള്‍,ക്ലബുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ച് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യ ബോധവത്കരണം നടത്തും. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസലം കെ തിരുത്തി ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിജിത്ത്  വിജയശങ്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ പി മൊയ്തീന്‍, കാലടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ജി ജിന്‍സി, കെ. കെ ആനന്ദന്‍, എ. ലെനിന്‍, കെ. ബല്‍ക്കിസ്, സി. സലീന, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ സി. ആര്‍ ശിവപ്രസാദ്,ടി.ആന്‍ഡ്രൂസ്, കെ. സി മണിലാൽ, സതീഷ് അയ്യാപ്പില്‍, സപ്നസാഗര്‍, കെ. എ കവിത, സി. ബീന, സുജി, അല്‍ഫോണ്‍സ മാത്യു, ശിവപ്രിയ ഹരികുമാര്‍ എന്നിവർ പ്രസംഗിച്ചു.