26 April 2024 Friday

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്നതിനായി പ്രതിരോധവും നിയമസഹായവും ഉറപ്പാക്കിക്കൊണ്ട്   എടപ്പാൾ വള്ളത്തോൾ കോളേജിൽ വിദ്യാർത്ഥികൾക്കായി  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  പ്രിൻസിപ്പൽ ഐ വി ടീച്ചറുടെ അധ്യക്ഷതയിൽ  വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്ലാസിന് പൊന്നാനി എ എസ് ഐ രധിക നേതൃത്വം നൽകി. വിദ്യാർത്ഥിനികൾ അടങ്ങുന്ന സംഘങ്ങൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം  സന്ദേശം പകർന്നു നൽകുന്നതായിരുന്നു ക്ലാസ് എന്ന്   വിദ്യാർത്ഥികൾ പറഞ്ഞു