26 April 2024 Friday

എടപ്പാളിൽ വ്യാപാരികളുടെ ''ലെറ്റസ്‌ ഫുട്ബോൾ'' ലീഗിന് തുടക്കം

ckmnews

എടപ്പാളിൽ വ്യാപാരികളുടെ ''ലെറ്റസ്‌ ഫുട്ബോൾ'' ലീഗിന് തുടക്കം


എടപ്പാൾ: വ്യാപാരികളുടെ കലാ കായിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി  വ്യാപാരി വ്യവസായി ഏകോപന സമിതി  എടപ്പാൾ യൂണിറ്റ്  ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.എടപ്പാൾ നടുവട്ടം ഗ്രീൻഫീൽഡ് ടർഫിൽ നടന്ന മത്സരം 

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട്  ഇ പ്രകാശ് അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി വി സുബൈദ ടീച്ചർ മുഖ്യാതിഥിയായിരുന്നു.അഷറഫ് ബോക്സ് ഓഫീസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ ശങ്കരനാരായണൻ,  ഫിറ്റ്വൽ ഹസ്സൻ, ശബരി വേലപ്പൻ ബൈനേഷ്, ഷൗക്കത്ത് കൈപ്പള്ളി, അസീസ് കരിമ്പനക്കൽ,  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സമ്മാനദാനം കേരളത്തിലെ വ്യാപാരി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പി കുഞ്ഞാവഹാജി  നിർവ്വഹിക്കും.