26 April 2024 Friday

യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി"തെരുവ് വിചാരണ"സംഘടിപ്പിച്ചു

ckmnews

യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി"തെരുവ് വിചാരണ"സംഘടിപ്പിച്ചു


എടപ്പാൾ : സംസ്ഥാന സർക്കാരിൻറെ ആഭ്യന്തര വകുപ്പിലെയും,ധനകാര്യവകുപ്പിലെയുംആരോഗ്യ വകുപ്പിലെയും വീഴ്ചകളും, അഴിമതികളും ചൂണ്ടിക്കാണിച്ചുകൊണ്ടുംരൂക്ഷമായ വിലക്കയറ്റത്തിനെതിരെയും യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി "തെരുവ് വിചാരണ" സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ്‌ പരിപാടി ഉദ്ഘാടനം ചെയ്തു.തവനൂർനിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ്

കൈമലശ്ശേരി അധ്യക്ഷത വഹിച്ചു.സി.രവിന്ദ്രൻ ,കെ.വി.നാരായണൻ , ടി.പി.ശ്രീജിത്ത്, മഹേഷ് വട്ടംകുളം, വൈശാഖ് ത്യപ്രങ്ങോട്, ദുൽഖിഫിൽ, ശ്യാം എടപ്പാൾ, സസ്ഫർ മാ ണൂർ, ആബിദ് തറയിൽ,മനോജ് വട്ടംകുളം തുടങ്ങിയവർ സംസാരിച്ചു.