26 April 2024 Friday

നാല് ദിവസം നീണ്ട എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് സമാപനം

ckmnews

നാല് ദിവസം നീണ്ട എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് സമാപനം


എടപ്പാൾ:പൂക്കരത്തറ സ്കൂളിൽ കഴിഞ്ഞ നാല് ദിവസമായി നടന്ന് വന്ന എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് സമാപനം.സമാപന സമ്മേളനം എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.


ഹയർ സെക്കണ്ടറി ജനറൽ  വിഭാഗത്തിൽ പൂക്കരത്തറ ഹൈസ്കൂൾ 238 പോയീന്റ് നേടി ഒന്നാം സ്ഥാനവും,മോഡേൺ പോട്ടൂർ 196 പോയിന്റ് നേടി രണ്ടാം സ്ഥിനവും,മൂക്കുതല ഹൈസ്കൂൽ 187 പോയിന്റ് നേടി മൂന്നാം സ്ഥിനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗം ജനറൽ മത്സരത്തിൽ മോഡേൺ പോട്ടൂർ 215 പോയിന്റ് നേടി ഒന്നാം സ്ഥാനവും,196 പൂക്കരത്തറ രണ്ടാം സ്ഥാനവും,179 പോയിന്റ് നേടി മൂക്കുതല ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യുപി വിഭാഗം ജനറൽ മത്സരത്തിൽ. ബിടിഎം യുപി.സ്കൂൾ ആലങ്കോട്, ജിഎംയുപിഎസ് എടപ്പാൾ,മോഡേൺ എച്ച്എസ് പോട്ടൂർ എന്നിവർ 74 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു.എയുപിഎസ് വെറൂർ 70 പോയിന്റും,എയുപിഎസ് നെല്ലിശ്ശേരി 67 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.

എൽപി ജനറൽ വിഭാഗത്തിൽ മോഡേൺ എച്ച്എസ് പോട്ടൂർ 57 പോയിന്റ് നേടി ഒന്നാം സ്ഥാനവും,സിപിഎൻയുപിഎസ് വട്ടംകുളം 52 പോയിന്റും,ആലംകോട് ജനത എഎൽപിഎസ് 51 പോയിന്റും നേടി രണ്ടും മൂന്നും സ്ഥാനത്ത് എത്തി.



യുപി സംസ്കൃത വിഭാഗം സിപിഎൻയുപിഎസ് വട്ടംകുളം 88 പോയിന്റും,കെവിയുപിഎസ് കക്കിടിപ്പുറം 73 പോയിന്റും,മൂക്കുതല ഹൈസ്കൂൾ 70 പോയിന്റും നേടി ഒന്നും രണ്ടും,മൂന്നും സ്ഥാനത്ത് എത്തി.

സംസ്കൃത വിഭാഗം ഹൈസ്കൂൾ പൂകഹൈസ്കൂൾ 78 പോയിന്റ് നേടി ഒന്നാം സ്ഥാനവും,എടപ്പാൾ ഹൈസ്കൂൾ 72 പോയിന്റ് നേടി രണ്ടാം സ്ഥാനവും,മൂക്കുതല ഹൈസ്കൂൾ 71 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി


അറബിക്ക് മേളയിൽ എൽപി വിഭാഗം  ഡിഎച്ച്എച്ച്എസ്എസ് എടപ്പാൾ 43 പോയിന്റും,എയുപിഎസ് വെറൂർ,41 പോയിന്റും,മോഡേൺ എച്ച്എസ് പോട്ടൂർ 4ം പോയിന്റും,നേടി.


യുപി വിഭാഗം അറബിക്ക് മേള മോഡേൺ എച്ച്എസ്പോട്ടൂർ എയുപിഎസ് നെല്ലിശ്ശേരി എന്നിവർ 65 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു,ഡിഎച്ച്എച്ച്എസ്എസ് എടപ്പാൾ 61 പോയിന്റ് നേടി രണ്ടാം സ്ഥാനവും,എയുപിഎസ് വെറൂർ 57 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.


ഹൈസ്കൂൾ വിഭാഗം അറബിക്ക് കലോത്സവം ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറ 93 പോയിന്റും,മോഡേൺ എച്ച്എസ് പോട്ടൂർ 89 പോയിന്റും,ഡിഎച്ച്എച്ച്എസ്എസ് എടപ്പാൾ 82 പോയിന്റ് നേടി.