26 April 2024 Friday

തിരൂരില്‍ തെങ്ങ് മുറിഞ്ഞ് തലയിൽ വീണു; 2 വയസ്സുകാരന് ദാരുണാന്ത്യം..

ckmnews



തിരൂര്‍ : തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. പറവന്നൂർ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്.


ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. തുടർന്ന് നാട്ടുകാരുടെയും പുറത്തെടുത്ത സയാനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.  കൽപ്പകഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു.