27 April 2024 Saturday

മാതൃ-ശിശു ആശുപത്രിയിലെ വെർച്വൽ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

ckmnews

പൊന്നാനി  മാതൃ - ശിശു ആശുപത്രിയിൽ പണി പുരോഗമിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ പ്രവൃത്തികളുടെ അവലോകന യോഗം പി. നന്ദകുമാർ എംഎൽഎ യുടെ അധ്യക്ഷതയിൽ നടന്നു .മാതൃ-ശിശു ആശുപത്രിയിലെ വർച്വൽ കോൺഫറൻസ് ഹാൾ ഉദ്ഘാടനം എംഎൽഎ നിർവ്വഹിച്ചു.നിർമാണം പുരോഗമിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ  വേണ്ട

നടപടികൾ സ്വീകരിക്കുമെനും

സാങ്കേതിക കാരണങ്ങൾ

വേഗത്തിൽ പരിഹരിച്ച്

തുടങ്ങാനിരിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ

ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത്,വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന സുദേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ്‌ ബഷീർ, മാതൃ-ശിശു ആശുപത്രി സൂപ്രണ്ട്

ഡോക്ടർ ആശ,ആശുപത്രി പി.ആർ.ഒ

സൈനബ, വാപ്കോസ് ടീം

കോർഡിനേറ്റർ അബ്ദുൽനാസർ ,ടി. ഡി. എൽ. സി പ്രൊജക്ട്

മാനേജർ അർജുൻ മുരുകൻ, കേരള വാട്ടർ അതോറിറ്റി സീവറേജ് സർക്കിൾ തൃശൂർ സൂപ്രണ്ടിങ് എഞ്ചിനീയർ

ബിന്ദു, സീവറേജ് സർക്കിൾ തൃശൂർ അസിസ്റ്റന്റ് എഞ്ചിനീയർ രഞ്ജു,എൻ. എച്ച്. എം ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ അനൂപ്, പ്രൊജക്ട് എഞ്ചിനീയർ  ഷെഹീർ,പൊന്നാനി നഗരസഭ

അസിസ്റ്റന്റ് എഞ്ചിനീയർ

ധന്യ എന്നിവർ യോഗത്തിൽ

സംസാരിച്ചു