26 April 2024 Friday

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എടപ്പാൾ ഉപകാര്യാലയം അവബോധന ക്ലാസ്സും റാലിയും സംഘടിപ്പിച്ചു

ckmnews

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്

എടപ്പാൾ ഉപകാര്യാലയം അവബോധന ക്ലാസ്സും റാലിയും സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്

എടപ്പാൾ ഉപകാര്യാലയം  2022 നവംബർ 1 ചൊവ്വാഴ്ച്ച കേരള പിറവി ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധന ക്ലാസ്സും റാലിയും എടപ്പാളിൽ സംഘടിപ്പിച്ചു.ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ,എടപ്പാൾ സബ് ആപ്പീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി എടപ്പാൾ വ്യാപാരഭവൻ പരിസരത്ത് സമാപിച്ചു.തുടർന്ന് വ്യാപാരഭവനിൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കെ.രാമദാസിൻ്റെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. പൊന്നാനി സിവിൽ എക്സൈസ് ഓഫീസർ ഇ.ആർ.ശ്രീജിത്ത് ക്ലാസ്സ് എടുത്തു. സബ് കമ്മിറ്റിയംഗങ്ങളായ ഇ.പി.ഏനു,ഇ.എസ്.സുകുമാരൻ,എം.കെ.ഹമീദ്, എന്നിവർ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട് പി.അലവികുട്ടി സ്വാഗതവും എം.അജയഘോഷ് നന്ദിയും പറഞ്ഞു.