27 April 2024 Saturday

പ്രവാസി ലീഗ് തവനൂർ മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:പ്രവാസി ലീഗ് തവനൂർ മണ്ഡലം സ്പെഷ്യൽ കൺവെൻഷൻ ഞായറാഴ്ച്ച വൈകിട്ട് പെരിന്തല്ലൂർ മദ്രസ ഓഡിറ്റോറിയത്തിൽ പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് പാറപ്പുറം അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു.പ്രവാസി ലീഗ് ആരോഗ്യ സുരക്ഷ ഇൻഷുറൻസ് പോളിസി വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.മുസ്ലിം ലീഗ് തവനൂർ മണ്ഡലം ജനറൽ സെക്രട്ടറി .ആർ. കെ .ഹമീദ് മുഖ്യപ്രഭാഷണം നടത്തി.പ്രവാസി ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സൈഫുദ്ദീൻ വലിയകത്ത്. സെക്രട്ടറി അക്ബർ കുഞ്ഞ്. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് വട്ടംകുളം. മുസ്ലിംലീഗ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ ഹാജി.  മറ്റ് മുസ്ലിം ലീഗ് പ്രവാസി ലീഗ് നേതാക്കന്മാർ പങ്കെടുത്ത് സംസാരിച്ചു