26 April 2024 Friday

916 പരിശുദ്ധിയുള്ള മനസ്സുമായവരെത്തിയത് ജീവന്‍ രക്ഷാ രക്ത ദാനത്തിനായി

ckmnews

*916 പരിശുദ്ധിയുള്ള മനസ്സുമായവരെത്തിയത് ജീവൻ രക്ഷാ രക്ത ദാനത്തിനായി*

  പെരിന്തൽമണ്ണ :കോവിഡ്-19 മഹാമാരി ലോകമെങ്ങും ആശങ്ക പടരുമ്പോൾ സ്വപ്ന സാക്ഷാത്കാരത്തിന്റെ മാറ്റുകൂട്ടുന്ന തൗഫീഖ് ഗോൾഡ് പാങ്ങ് സ്റ്റാഫംഗങ്ങൾ എം ഇ എസ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെത്തി രക്തദാനം ചെയ്തു .ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയും തൗഫീഖ് ഗോൾഡ് പാങ്ങും സംയുക്തമായി നടത്തിയ ഇൻ ഹൗസ് ക്യാമ്പിന് മലപ്പുറം ബി ഡി കെ കോഡിനേറ്റർ ബിപിൻ ചന്ദ്രനും, തൗഫീഖ് ഗോൾഡ് മാനേജർ കെ.വി ബഷീറും നേതൃത്ത്വം നല്കി. ബ്ലഡ് ബാങ്കുകളിലെ രക്ത ദൗർലഭ്യം ക്രമാധീതമായി വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ സ്വമനസ്റ്റാലെ മുന്നിട്ടിറങ്ങി വന്ന  തൗഫീഖ് ഗോൾഡ് പാങ്ങ് മാനേജർ കെ.വി ബഷീർ ,സിറാജുദ്ദീൻ,റഷീദ്,ഷാഫി,സാദിഖ്,ഇബ്രാഹിം ബാദുഷ തുടങ്ങിയവർ മറ്റുള്ള സ്ഥാപനങ്ങളിലുള്ളവർക്കും ഈ രംഗത്തേക്ക് കടന്നുവരുവാൻ മാതൃകയായ പ്രവർത്തനമാണ് കാഴ്ച വെച്ചത് . ഇത് ഒരു തുടക്കമാണ് ഇനിയും ഞങ്ങൾക്കിടയിൽ നിന്ന് കൂടുതൽ രക്തദാതാക്കൾ ഈ സൽകർമ്മത്തിലേക്ക് ഇറങ്ങി വരുമെന്ന് കെ.വി. ബഷീർ പറഞ്ഞു.എനിക്ക് കോറോണ വരില്ലെന്ന ചിന്തയിൽ പകലന്തിയോളം കറങ്ങി നടക്കുന്ന ചിലർക്ക് ഒരു ജീവൻ രക്ഷിക്കാൻ ഒന്നു ബ്ലഡ് ബാങ്കിൽ ചെന്ന് രക്തം കൊടുക്കാമോ എന്നു ചോദിച്ചാൽ കോറോണയാണ് പേടിയാണ് എന്നു പറഞ്ഞൊഴിയുന്നവർക്കിടയിൽ സ്വർണ്ണത്തേക്കാൾ പത്തരമാറ്റ് 916 ഹൃദയമുള്ളവരാണ് ഇവരെല്ലാമെന്ന് സമൂഹത്തിനു മുമ്പിൽ കാണിച്ചു കൊണ്ട് ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം കോവിഡ്-19  ആരോഗ്യ വകുപ്പിന്റെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കോഡിനേറ്റ് ചെയ്ത ബിപിൻ ചന്ദ്രനും പ്രത്യേകം പ്രശംസയർഹിക്കുന്നു. രക്തദാനം മഹാദാനം ഹൃദയത്തിൽ നിന്നൊരു സമ്മാനം.