26 April 2024 Friday

സിപിഐഎം വട്ടംകുളം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

ckmnews


എടപ്പാൾ: തെരുവ് വിളക്കുകൾ കത്താത്തതിലും തകർന്ന റോഡുകൾ ശരിയാക്കാത്തതിലും തെരുവ് നായ ശല്യത്തിന് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്‌. വട്ടംകുളം ടൗണിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിൽ മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഐഎം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു. യുപി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.എം മുസ്തഫ, അഡ്വക്കേറ്റ് എം ബി ഫൈസൽ, എസ് സുജിത്, സി രാഘവൻ, സി എസ് പ്രസന്ന, എ സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു.പി.വി കൃഷ്ണൻ സ്വാഗതവും എം എ നവാബ് നന്ദിയും പറഞ്ഞു.