27 April 2024 Saturday

എടപ്പാളിലെ പൊട്ടിത്തെറി:പടക്കം വാങ്ങിയ യുവാക്കളുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു

ckmnews

എടപ്പാളിലെ പൊട്ടിത്തെറി:പടക്കം വാങ്ങിയ യുവാക്കളുടെ  ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു


എടപ്പാൾ: ടൗണിലെ റൗണ്ട് എബൗട്ടിൽ കത്തിച്ചത് പടക്കമെന്ന്

സൂചന. എടപ്പാൾ പട്ടാമ്പി റോഡിലെ  കടയിൽ നിന്നും പടക്കം വാങ്ങി മടങ്ങുന്ന യുവാക്കളുടെ ദൃശ്യം പോലീസ് ശേഖരിച്ചു.താനൂർ ഡിവൈഎസ്പി  മൂസ വെള്ളിക്കാടൻ, പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ, പെരുമ്പടപ്പ് സി ഐ വിനോദ്, ചങ്ങരംകുളം എസ് ഐ രാജേന്ദ്രൻ,സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരായ സുരേഷ്, സുധാകരൻ  തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘം ദൃശ്യങ്ങൾ ശേഖരിച്ചത്. സ്ഥലത്ത് മലപ്പുറം  സ്പെഷ്യൽ  ബ്രാഞ്ച്  ഡിവൈഎസ്പി ബിജു സന്ദർശനം നടത്തി.

 ശേഖരിച്ച ദൃശ്യം സംഭവത്തിൽ ഉൾപ്പെട്ട അവരുടേതാണെന്നോ പൊട്ടിച്ചത് പടക്കമാണന്നോ സ്ഥിരീകരണം അധികൃതരുടെ ഭാഗത്തുനിന്നും ലഭ്യമായിട്ടില്ല.