26 April 2024 Friday

എടപ്പാൾ കോലളമ്പിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്ക്

ckmnews

എടപ്പാൾ കോലളമ്പിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് ഗുരുതര പരിക്ക്


എടപ്പാൾ:കോലളമ്പിൽ കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു.കോലളമ്പ് കടവ് സ്വദേശി മാധവൻ (71) പൊന്നാനി സ്വദേശി മീൻ വിൽപനക്കാരൻ,

ഹംസ (58) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.വ്യാഴാഴ്ച കാലത്ത് എട്ടരയോടെയാണ് സംഭവം.പരിക്കേറ്റ മാധവന്റെ ചായക്കടയിൽ മീൻ വിൽപ്പനക്കായി എത്തിയ ഹംസ ചായക്കടയിൽ എത്തിയപ്പോൾ കടന്നൽ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു.ഹംസക്ക് സഹായവുമായി എത്തിയ മാധവനും കടന്നൽ ആക്രമിച്ചു.ഗുരുതമായി പരിക്കേറ്റ രണ്ട് പേരും ഐസിയുവിൽ ഒബ്സർവേഷനിലാണ്