26 April 2024 Friday

എടപ്പാൾ പെരുമ്പറമ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം യുവാവിന് വെട്ടേറ്റു ഗുരുതര പരിക്ക്

ckmnews

എടപ്പാൾ പെരുമ്പറമ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം


യുവാവിന് വെട്ടേറ്റു ഗുരുതര പരിക്ക്


എടപ്പാൾ:ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു.പെരുമ്പറമ്പ് ലക്ഷം വീട്ടിൽ താമസിക്കുന്ന അക്ബറിനാണ് വെട്ടേറ്റത്.എടപ്പാൾ പെരുമ്പറമ്പിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പരുക്ക് ഗുരതരമായതിനാൽ അക്ബറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.പൊന്നാനി പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.