26 April 2024 Friday

എടപ്പാൾ ഉപജില്ലാ ശാസ്‌ത്രോത്സവം:പോട്ടൂർ മോഡേൺ ചാമ്പ്യൻമാർ

ckmnews

എടപ്പാൾ ഉപജില്ലാ ശാസ്‌ത്രോത്സവം:പോട്ടൂർ മോഡേൺ ചാമ്പ്യൻമാർ


എടപ്പാൾ: ഉപജില്ലാ ശാസ്‌ത്രോത്സവത്തിൽ 682 പോയിന്റ് നേടി മോഡേൺ ഹയർസെക്കൻഡറി സ്‌കൂൾ പോട്ടൂർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.546 പോയിന്റ് നേടിയ കടകശ്ശേരി ഐഡിയൽ, 528 പോയിന്റ് നേടിയ പി.സി.എൻ.എച്ച്.എസ്.എസ്. മൂക്കുതല എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മൂന്നുദിവസങ്ങളിലായി നടന്ന പരിപാടിയിൽ എൺപതോളം വിദ്യാലയങ്ങളിൽനിന്നായി മൂവായിരത്തോളം കുട്ടികൾ പങ്കാളികളായി.ചാമ്പ്യൻഷിപ്പ് നേടിയ പോട്ടൂർ സ്‌കൂളിനെ സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.സി.പി. ബാവ ഹാജി ഉദ്ഘാടനംചെയ്തു. എൻ. മൊയ്തുണ്ണി അധ്യക്ഷനായി. എ.വി. സുഭാഷ്, പി. ഹസൻ എന്നിവർ പ്രസംഗിച്ചു.