26 April 2024 Friday

കാളാച്ചാലിലെ കുടിവെള്ള ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധ റാലി നടത്തി

ckmnews

കാളാച്ചാലിലെ കുടിവെള്ള ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധ റാലി നടത്തി


ചങ്ങരംകുളം:കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന കാളാച്ചാൽ പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ  ചൂഷണം ചെയ്ത് കച്ചവടം ചെയ്യാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ കാ ളാച്ചാൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി നടത്തി.പ്രതിഷേധറാലിയിൽ സ്ത്രികളും കുട്ടികളും ഉൾപ്പെടെയുള്ളവർഅണിനിരന്നു.ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്കാളാച്ചാൽ ഗ്രാമസഭയിൽ നിവേദനം നൽകിയതിനെ തുടർന്ന് പ്രദശത്തെ ജനങ്ങളുടെ ആവശ്യപ്രകാരം ഈ വാർഡിൽപ്രത്യേക ഗ്രാമ സഭ വിളിച്ചു ചേർക്കുകയായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ അദ്ധ്യക്ഷത വഹിച്ചു.കുടിവെള്ള കമ്പനിക്കെതിരെ ഗ്രാമ സഭയിൽ പി.കെ.അബ്ദുള്ളക്കുട്ടി പ്രമേയം അവതരിപ്പിരുന്നു.വേനൽ കനക്കുമ്പോൾ പരിസര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലേക്ക് സന്നദ്ധ പ്രവർത്തങ്ങളിലൂടെ കുടിവെള്ളം നൽകാറുള്ളൂ പ്രദേശത്ത് ആലങ്കോട് കുടിവെള്ള കമ്പനി വരുന്നതാടെ കടുത്ത ജലക്ഷാമത്തിലേക്ക് വഴിവെക്കുമെന്ന്തി ഭീതിയിലാണ് ജനങ്ങൾ.ഈ പ്രദേശത്തെ പാടത്തിനോട് ചേർന്ന സ്ഥലത്ത് കുഴൽ കിണറും കുടിവെള്ളം ഊറ്റി വ്യാസായികാടിസ്ഥാനത്തിൽ കുപ്പിവെള്ള ഫാക്ടറി തുടങ്ങാനാണ് ചില വ്യക്തികൾ പദ്ധതിയിട്ട് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.സമീപ പഞ്ചായത്തുകളിലെ മറ്റ് മേഖലകളിൽ തുടങ്ങാൻ ഉദ്ദേശിച്ച സംരംഭമാണ് അവിടങ്ങളിലെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഇപ്പോൾ കാളാച്ചാലിലേക്ക് കൊണ്ട് വന്നിരിക്കുന്നത്.വി.വി.റഷിദ്, സത്യൻ,,പി.സക്കീർ, എം വി .മുഹ് യുദ്ധീൻ, സി.പി.പ്രമോദ്

ടി.വി. മുഹമ്മദ് അബ്ദുർറഹ്മാൻ ,വി വി.അഷറഫ്, കെ.വി. അംഷിദ്,കെ.പി.അബൂബക്കർ എന്നിവർ നേതൃത്വം നൽകി