27 April 2024 Saturday

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിന് മൂക്കുതല ഗവൺമെന്റ് ഹൈസ്കൂളിൽ തുടക്കമായി

ckmnews


ചങ്ങരംകുളം:13,14,15 തിയ്യതികളിലായി നടക്കുന്ന എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിന് മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.വ്യാഴാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.സിവി മണികണ്ഠൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു.മൂക്കുതല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ,വെറൂർ

എയുപി സ്കൂൾ എന്നിവിടങ്ങളിലാണ്  ഉപജില്ലാ 

ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര  ഐടി പ്രവർത്തി പരിചയമേള നടക്കുന്നത്. പ്രധാന വേദിയായ മൂക്കുതല ഹൈസ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ  ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ,ജനപ്രതിനിധികൾ തുടങ്ങിയവർ മറ്റു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു