26 April 2024 Friday

പ്രവൃത്തി മുടങ്ങികിടന്ന വട്ടംകുളം പഞ്ചായത്ത് ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപണിയും:പഞ്ചായത്ത് ഭരണസമിതി

ckmnews

പ്രവൃത്തി മുടങ്ങികിടന്ന വട്ടംകുളം പഞ്ചായത്ത് ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപണിയും:പഞ്ചായത്ത് ഭരണസമിതി 


എടപ്പാൾ :വട്ടംകുളം പഞ്ചായത്ത് ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കി പണിയാൻ തീരുമാനിച്ചു.കഴിഞ്ഞ അഞ്ച് വർഷങ്ങളായി പണി പുനരാരംഭിക്കാതെ കിടക്കുന്ന പഞ്ചായത്ത് ഓഡിറ്റോറിയം കം ഷോപ്പിംഗ് കോംപ്ലക്സാണ് പൂർത്തീകരിക്കാൻ തീരുമാനമായത്. 

2015ൽ 2 കോടി 30 ലക്ഷം രൂപ എസ്റ്റിമേറ്റ് പ്രകാരം പണി ആരംഭിച്ച് 2020 ൽ പണി പൂർത്തീകരികേണ്ടിയിരുന്ന വട്ടംകുളം പഞ്ചായത്ത് ഓഡിറ്റോറിയം കം ഷോപ്പിംഗ് കോംപ്ലക്സ് പണി എങ്ങുമെത്താതെ നിൽക്കുകയാണ്. 2015 ൽ കോസ്റ്റ് ഫോഡ് എന്ന തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായിട്ടാണ് കരാർ ഒപ്പു വെച്ചിട്ടുള്ളത്. നാളിതുവരെ പണി പൂർത്തീകരിക്കാത്തതിനാൽ പഞ്ചായത്ത് ഭരണസമിതിയും വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളുമായി കൂടിയ യോഗത്തിൽ കോസ്റ്റ് ഫോഡ് എന്ന കമ്പനിയെ ഒഴിവാക്കാനും പുതിയ രൂപത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി പഞ്ചായത്ത് ഓഡിറ്റോറിയം പ്ലാൻ & എസ്റ്റിമേറ്റ് തയ്യാറാക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ കോസ്റ്റ് ഫോഡ് കമ്പനി നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തിയുടെ വാല്യവേഷൻ എടുക്കുവാനും തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷയ വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ദീപ മണികണ്ഠൻ, സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻമാരായ എം എ നജീബ് , മൻസൂർ മരയങ്ങാട്ട്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇബ്രാഹീം മൂതൂർ,ഭാസ്കരൻ വട്ടംകുളം,എം മുസ്തഫ,പത്തിൽ അഷ്റഫ്,ബൈജു നടുവട്ടം,സുധൻ കവുപ്ര,പഞ്ചായത്ത് മെമ്പർമാരായ ശ്രീജ പാറക്കൽ, റാബിയ എന്നിവർ പങ്കെടുത്തു സംസാരിച്ചു.