27 April 2024 Saturday

മർക്കസുദ്ദവ ഏരിയ തർബിയ സമ്മേളനം മാറഞ്ചേരിയിൽ സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:പൊന്നാനി, തൃത്താല ചങ്ങരംകുളം ഏരിയ കെ.എൻ.എം.മർക്കസുദ്ദവ ഏരിയ തർബിയ സമ്മേളനം മാറഞ്ചേരിയിൽ സംഘടിപ്പിച്ചു.രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അതിനായ് കേന്ദ്ര സർക്കാർ പുതിയ നയം രൂപവൽക്കരിക്കണമെന്നുമുള്ള ആർ എസ്.എസ് മേതാവിയുടെ പ്രസ്ഥാനവനയെ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു.വിദ്വേഷ പ്രചരണത്തിനായ് ഹിന്ദുത്വവാദികൾ എക്കാലത്തും എടുത്തുപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായ ന്യൂനപക്ഷ ജനസംഖ്യാവിസ് പോടനമെന്ന വ്യാജ സിദ്ധാന്ത പ്രകാരമാണ് ഈ നിർദ്ദേശമെന്നും ഇതിനെ മതേതര സമൂഹം തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കേരളത്തിൽ സമീപ ദിവസങ്ങളിലുണ്ടായ മുമ്പില്ലാത്തവിധം വർധിച്ച തോതിലുള്ള ലഹരി - മയക്കുമരുന്ന് വേട്ടയിൽ സമ്മേളനം അതീവ ഉൽകണ്ഠ രേഖപ്പെടുത്തി.പിടിക്കപ്പെട്ട ചെറിയ ശതമാനം തന്നെ ശതക്കണക്കിന് കിലോയാണങ്കിൽ പിടിക്കപ്പെടാതെ ഒളിച്ചു കടത്തി വിപണനം ചെയ്യുന്ന വലിയ ശതമാനത്തിന്റെ ദുരന്താവസ്ഥ എത്രയാന്നെന്ന് ഊഹാതീതമാണ് മയക്കുമരുന്ന് വേട്ട ശ്രമകരമായി നിർവഹിക്കുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശ്ലാഖിക്കുന്നതോടൊപ്പം അതി നിദാന്ത ജാഗ്രതയിൽ തുടരണമെന്നും സമ്മേളനം അഭ്യർത്ഥിച്ചു.സംസ്ഥാനസർക്കാർ തുടക്കം കുറിച്ച ലഹരി വിരുദ്ധ പ്രചരണങ്ങൾക്ക് സമ്മേളനം സർവ്വ പിന്തുണയും അറിയിച്ചു.

പിടിക്കപ്പെടുന്ന വലിയ തോതിലുള്ള മയക്കുമരുന്നുകൾ നിയമ നടപടിക്രമങ്ങൾക്കു ശേഷം നിർവീര്യമാക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നുണ്ടന്ന് ഉറപ്പ് വരുത്തണമെന്നും സമ്മേളനം ബന്ധപ്പെടവരോട് ആവശ്യപ്പെട്ടു.സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് എം.ടി. മനാഫ് മാസ്റ്റർ, അബ്ദുസലാം മുട്ടിൽ, റിഹാസ് പുലാമന്തോൾ, സി.പി. അബ്ദുസമദ് ചെർപളശ്ശേരി, പി.പി. ഖാലിദ്, ഡോ: ഹിലാൽ ഐരൂർ, ഡോ: അശ്റഫ് മദനി, അബ്ദുള്ളക്കുട്ടി മാസ്റ്റർ പൊന്നാനി, നാസർ അഹമ്മദ് വെളിയംങ്കോട്, എൻ.കെ. മാറഞ്ചേരി, മുഹമ്മദ്ക്കുട്ടി തറമ്മൽ , ജലീൽ പുത്തൻപള്ളി, സമീഅ മദനി അലൂർ, മഹമൂത് വെളിയംങ്കോട്, റാഫിദ പി ഐ എന്നിവർ പ്രസംഗിച്ചു.