26 April 2024 Friday

കക്കിടിപ്പുറം മൈത്രി കലാ സാംസ്കാരിക കേന്ദ്രത്തിന് ഫിറ്റ് ഇന്ത്യ യൂത്ത് ക്ളബ്ബ് അംഗീകാരം

ckmnews

കക്കിടിപ്പുറം മൈത്രി കലാ സാംസ്കാരിക കേന്ദ്രത്തിന് ഫിറ്റ് ഇന്ത്യ യൂത്ത്‌ ക്ലബ് അംഗീകാരം ലഭിച്ചു.


ഭാരത സർക്കാർ യുവജന കായിക മന്ത്രാലയം നൽകുന്ന ഫിറ്റ് ഇന്ത്യ യൂത്ത് ക്ലബ്ബ് അംഗീകാരം കക്കിടിപ്പുറം മൈത്രി കലാ സാംസ്കാരിക കേന്ദ്രത്തിനു ലഭിച്ചു. യുവജനങ്ങളുടെ കായികവും മാനസികവും ആയ വളര്ച്ചക്ക് ഉതകുന്ന രീതിയിൽ വ്യായാമങ്ങളും വിനോദങ്ങളും നടപ്പിലാക്കുന്ന NYK യിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകൾക്കാണ് ഈ അംഗീകാരം ലഭ്യമാകുക.

യുവ ജനങ്ങളിലൂടെ വ്യായാമത്തിന്റെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കാൻ ആണ് ഫിറ്റ് ഇന്ത്യ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്..