26 April 2024 Friday

എടപ്പാളില്‍ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വന്‍ദുരന്തം ഒഴിവായി

ckmnews






എടപ്പാളില്‍ ക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വന്‍ദുരന്തം ഒഴിവായി


എടപ്പാള്‍:ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വൻദുരന്തം ഒഴിവായി.എടപ്പാൾ തട്ടാൻ പടിയിലെ കണയമ്പത്ത് ഭഗവതി ക്ഷേത്ര ഊട്ടുപുരയിലാണ് ഇന്ന് കാലത്ത് 10 മണിയോടെയാണ് എൽപിജി സിലിണ്ടറിന് തീ പിടിച്ചത്.പൊന്നാനി ഫയർഫോഴ്സിൻ്റെ അവസരോചിതമായ ഇടപെടലിൽ തീ അണച്ച് വലിയ അപകടം ഒഴിവാക്കുകയായിരുന്നു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാധാകൃഷ്ണൻ, ഫയർ ഓഫീസർമാരയ അഷ്റഫ്, മനാഫ്, സുധീഷ്, റഫീഖ്,നിതിൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.