09 May 2024 Thursday

മത്സ്യങ്ങൾ ചത്തുപൊങ്ങി:പൊന്നാനിയിലെ യുവകർഷകന് ലക്ഷങ്ങളുടെ നഷ്ടം

ckmnews

മത്സ്യങ്ങൾ ചത്തുപൊങ്ങി:പൊന്നാനിയിലെ യുവകർഷകന് ലക്ഷങ്ങളുടെ നഷ്ടം


പൊന്നാനി : കടലിൽ കെട്ടിക്കിടക്കുന്ന മോശം മഴവെള്ളം കടലിൽനിന്നും കായലിലേക്ക് തള്ളുന്ന പ്രക്രിയമൂലം (ചെന്നീര്) മത്സ്യക്കൃഷി നശിച്ചു.പൊന്നാനി ഫിഷറീസ് വകുപ്പിനു കീഴിൽ ജനകീയ മത്സ്യക്കൃഷിയുടെ ഭാഗമായി, പുതുപൊന്നാനി കായലിൽ ഓരുജല കൃഷിചെയ്യുന്ന യുവകർഷകൻ പാലക്കൽ അലിയുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.ഏതാണ്ട് 400 കിലോ കാളാഞ്ചി, 200 കിലോ കരിമീൻ, 150 കിലോ ചെമ്പല്ലി തുടങ്ങിയവ ചത്തു.കൂടാതെ രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളും ചത്തിട്ടുണ്ട്. പൊന്നാനി ഫിഷറീസ് ഇൻസ്‌പെക്ടർ ശ്രീജേഷ്, ഓഫീസർ അംജദ് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് അലി പറയുന്നത്.