26 April 2024 Friday

ഫുട്ബാളിൽ ഹാട്രിക്ക് കീരിടവുമായി കുമാരനെല്ലൂർ സ്കൂൾ

ckmnews

ഫുട്ബാളിൽ ഹാട്രിക്ക് കീരിടവുമായി കുമാരനെല്ലൂർ സ്കൂൾ


കുമാരനെല്ലൂർ : തൃത്താല ഉപജില്ലാ തല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, സബ് ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ കുമാരനെല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ വിജയികളായി.ഫുട്ബോളിൽ കുമാരനെല്ലൂരിന്റെ ആധിപത്യം തിരിച്ചു പിടിക്കുന്ന തരത്തിലുള്ള പ്രകടനം ആണ് വിദ്യാർത്ഥികൾ കാഴ്ച വെച്ചത്.സീനിയർ വിഭാഗം ഫൈനലിൽ ആനക്കര ഗവ ഹയർ സെക്കന്ററി സ്കൂളിനെ മുന്നേ പൂജ്യത്തിനും ,ജൂനിയർ വിഭാഗം ഫൈനലിൽ തൃത്താല ഡോ കെ ബി എം ഹയർ സെക്കന്ററി സ്കൂളിനെ ഒന്നേ പൂജ്യത്തിനും ,സബ് ജൂനിയർ വിഭാഗം ഫൈനലിൽ ചാലിശ്ശേരി ഗവ ഹയർ സെക്കന്ററി സ്കൂളിനെ രണ്ടേ പൂജ്യത്തിനും പരാജയപ്പെടുത്തിയാണ് കുമരനെല്ലൂർ സ്കൂൾ ഫുട്ബോളിൽ തങ്ങളുടെ ആധികാരിക വിജയം കരസ്ഥമാക്കിയത് .