26 April 2024 Friday

ആഗ്രഹ സാഫല്യം യഥാർത്ഥമായി രാഹുൽ ചേർത്ത് നിർത്തി ആശ്ചര്യം വിട്ട് മാറാതെ ശ്രിയ ശ്രീജിത്ത്‌

ckmnews

ആഗ്രഹ സാഫല്യം യഥാർത്ഥമായി രാഹുൽ ചേർത്ത് നിർത്തി:ആശ്ചര്യം വിട്ട് മാറാതെ ശ്രിയ ശ്രീജിത്ത്‌


എടപ്പാൾ: ഭാരത് ജോഡോ യാത്രയുടെ മലപ്പുറം ജില്ലയിലെ ആദ്യദിന പര്യടനത്തിൽ രാഹുൽ ഗാന്ധിയുടെ കൈ ചേർത്ത് പിടിച്ചു 4 കിലോമീറ്ററോളം ജാഥയിൽ കൂടെ നടന്നു കാണുക എന്ന ആഗ്രഹ സഫല്യത്തോടൊപ്പം തന്റെ സ്വപ്നം യഥാർത്ഥമായതിന്റെ ആശ്ചര്യം വിട്ടുമാറാതെ ശ്രിയ ശ്രീജിത്ത്‌.കാലടി പഞ്ചായത്തിലെ കോലത്ര കുന്നു സ്വദേശി കോൺഗ്രസ്സ് നേതാവ് ടി പി ശ്രീജിത്തിന്റെ മകളാണ് എ യു പി എസ് വെറുർ സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി ശ്രിയ ശ്രീജിത്ത്‌.

ഭാരത് ജോഡോ യാത്രയിൽ  കന്യാകുമാരിയിൽ നിന്ന് പദയാത്ര തുടങ്ങിയത് മുതൽ ഒരു നോക്ക് കാണുവാൻ തന്റെ ആഗ്രഹ സഫല്യത്തിനായി കാത്തിരിക്കുക ആയിരുന്നു ശ്രിയ ശ്രീജിത്ത്‌.

സ്കൂൾ  ലീവ് ആക്കി ഇന്ന് രാവിലെ നാലു മണിക്ക് എഴുനേറ്റു ആറ് മണിക്ക് തന്നെ പുലാമന്തോളിൽ എത്തി.ഏറെ ദൂരം നടന്നതിനു ശേഷമാണ് ശ്രിയയുടെ ആഗ്രഹംയഥാർത്ഥമായത്.

ഭാരത്  ജോഡോ യാത്രയിൽ ശ്രീജിത്ത്‌ തന്റെ കുടുംബത്തോടൊപ്പമാണ് പദ്ധയാത്രയിൽ പങ്ക്കെടുത്തത്.ശ്രിയ ശ്രീജിത്ത്‌ രാഹുൽജി യെ കുറിച്ച് പറഞ്ഞത് ,അദ്ദേഹം സിംപിളാണ് , നല്ല മനുഷ്യൻ , എല്ലാവരെയും ചേർത്ത് പിടിച്ചാണ് മുന്നോട്ട് പോകുന്നത്.