26 April 2024 Friday

29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

ckmnews

29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു


എടപ്പാൾ:തപസ്യ കലാസാഹിത്യവേദി എടപ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ കണ്ണൻ ജി.നാഥ് കലാകാരൻ ഉദ്ഘാടനം ചെയ്തു. വി.ടി.ബാലചന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണി എടപ്പാൾ, രഞ്ജിത്ത് മേലപ്പാട്ട്, പി.സി. അരവിന്ദൻ, ടി.കെ.ചന്ദ്രശേഖരൻ, ഹരിക്കുറുപ്പ്, ടി.ശ്രീജിത്ത്, സി.വി.പ്രഭാകരൻ, എം.ശങ്കരനാരായണൻ, മുരളി മേലേപ്പാട്ട്, വേളൂർ മണികണ്ഠൻ, കൃഷ്ണനാന്ദ്, വിജയൻ കുമ്മറമ്പിൽ, സദാനന്ദൻ അതാവിൽ, ഷാജിപ്രസാദ്, ടി.പി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.