സി.ഐ.ടി.യു വട്ടംകുളം പഞ്ചായത്ത് കൺവൻഷനും അനുമോദന യോഗവും നടന്നു

സി.ഐ.ടി.യു വട്ടംകുളം പഞ്ചായത്ത് കൺവൻഷനും അനുമോദന യോഗവും നടന്നു
എടപ്പാൾ: സി ഐ ടി യു വട്ടംകുളം പഞ്ചായത്ത് കൺവൻഷനും അനുമോദന യോഗവും സി പി എൻ യു പി സ്കൂളിൽ നടന്നു. സംസ്ഥാന കമ്മറ്റിയംഗം കെ.രാമദാസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ.വി.കുമാരൻ അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് ആയി എൻട്രോൾ ചെയ്ത ചുമട്ട് തൊഴിലാളിയായ എൻ.പ്രകാശന്റെ മകൾ ജിഷ്ണയെ ചടങ്ങിൽ അനുമോദിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.ബി.ഫൈസൽ, ഇ. ബാലകൃഷ്ണൻ, ഓട്ടോ-ടാക്സി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം.എ.നവാബ്, ഇ.എസ്, സുകുമാരൻ,അഡ്വ.ജിഷ്ണ എന്നിവർ പ്രസംഗിച്ചു.എം.മുരളീധരൻ സ്വാഗതവും സി.രാഘവൻ നന്ദിയും പറഞ്ഞു 'ഭാരവാഹികളായി കെ.വി.കുമാരൻ പ്രസിഡണ്ട്,എം.എ.നവാബ്, കെ.പി.ബേബി വൈസ് പ്രസിഡണ്ടുമാർ, എം.മുരളീധരൻ സെക്രട്ടറി, വി.പി.അനീഷ്, സുജാത, ജോയന്റ് സെക്രട്ടറിമാർ, സി.രാഘവൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.