26 April 2024 Friday

എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ പത്ത് പ്രദേശങ്ങൾ സോളാറിൽ പ്രകാശിതമായി*

ckmnews

*എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ പത്ത് പ്രദേശങ്ങൾ സോളാറിൽ പ്രകാശിതമായി.കച്ചേരി, തലമുണ്ട, പഴയ ബ്ലോക്ക്, പെരുമ്പറമ്പ്, പൊൽപ്പാക്കര, തട്ടാൻപടി, പൂക്കരത്തറ, കോലളമ്പ്, കോലം,പൊൻകുന്ന് പ്രദേശങ്ങളാണ് സോളാർ ലൈറ്റിൽ പ്രകാശിതമായത്.നാഷണൽ റർബൻ വിഷൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും ഗ്രാമ പഞ്ചായത്ത് ഓഫീസ്  പൂർണ്ണമായും സോളാർ സംവിധാനത്തിലേക്ക് മാറിയതായും നിരവധി വികസന പദ്ധതികളാണ് നടന്ന് വരുന്നതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ബിജോയ് പറഞ്ഞു.രാധിക, ശ്രീജിത്ത് കല്ലാട്ടയിൽ, പ്രവീൺ, ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.