26 April 2024 Friday

സേവന പാക്ഷികം പരിപാടികളുടെ ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം നടന്നു

ckmnews

സേവന പാക്ഷികം പരിപാടികളുടെ ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം നടന്നു


ചങ്ങരംകുളം:പ്രധാനമന്ത്രിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിന്റെ ഭാഗമായി നടക്കുന്ന സേവന പാക്ഷികം പരിപാടികളുടെ ചങ്ങരംകുളം മണ്ഡലം തല ഉദ്ഘാടനം കർഷകമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലൂർമ്മ ശിവക്ഷേത്രാങ്കണത്തിൽ കർഷകമോർച്ച ജില്ലാ പ്രസിഡണ്ട് പി സി നാരായണൻ ഉദ്ഘാടനം ചെയ്തു.കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് കരുമത്തിൽ കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര മുഖ്യ പ്രഭാഷണം നടത്തി.സുധാകരൻ നന്നംമുക്ക് ,കെ ആനന്ദൻ,ഹരീഷ്ചിറവല്ലൂർ 

കെ കെ ജയൻ ,രതീഷ് കല്ലൂർമ്മ എന്നിവർ സംസാരിച്ചു