26 April 2024 Friday

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ഡ്രൈവർമാർക്ക് ബോധവൽ കരണ ക്ലാസും സംഘടിപ്പിച്ചു

ckmnews

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ഡ്രൈവർമാർക്ക് ബോധവൽ കരണ ക്ലാസും സംഘടിപ്പിച്ചു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചയത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ഡ്രൈവർമാർക്കുള്ള ബോധവൽ കരണ ക്ലാസും സംഘടിപ്പിച്ചു.ബോധവൽകരണ ക്ലാസിന് എം വി ഐ മുഹമ്മദ് അഷ്റഫ് നേതൃത്വം നൽകി. എടപ്പാൾ പഞ്ചായത്തും വട്ടംകുളം പഞ്ചായത്തും സംയുക്തമായാണ് സാധാരണ രീതിയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേരുന്നത്. വ്യപാരി വ്യവസായികളുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ പരാതി, റാഫ് പ്രധിനിതികൾ കൊടുത്ത പരാതി, കപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കൊടുത്ത പരാതി എന്നിവയുടെ അടിസ്ഥാനത്തിൽ അത് പരിഹരിക്കാൻ വേണ്ടിയാണ് പ്രത്യേക ട്രാഫിക് റെഗുലേറ്റർ കമ്മിറ്റി കൂടിയത്. തെരുവ് കച്ചവടക്കാർ,മൽസ്യകച്ചവടക്കാർ, റോഡ് സൈഡിൽ കച്ചവടം നടത്തുന്നവർ എന്നിവരെയെല്ലാം ശാസ്ത്രീയമായി ഏകോപനം നടത്തി ആരെയും ബുദ്ധിമുട്ടിക്കാതെയുള്ള നടപടി കൈകൊള്ളാനും എടപ്പാളിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനു വേണ്ടി പോലീസ് ഉദ്ദ്യോഗസ്ഥരുമായും വ്യാപാരി വ്യവസായി പ്രധിനിതികളുമായും ഒരു തവണ കൂടി ചർച്ച ചെയ്യാനും തീരുമാനിച്ചു.പഞ്ചായത്തിൻെ എല്ലാ ഭാഗത്തും ആർഡിഒ,പോലീസ്,എംവിഐ,വില്ലേജ്,പഞ്ചായത്ത് സംയുക്തമായി ജോയിൻ് സർവ്വേ നടത്തുവാനും പാർക്കിംഗ് പ്രയാസങ്ങൾ,ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രയാസങ്ങൾ എന്നിവ അടിയന്തരമായി പരിഹാരം കാണാനും തീരുമാനമെടുത്തു.പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ്കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ എം എനജീബ്, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇ പ്രകാശ്, റാഫ് പൊന്നാനി താലൂക്ക് പ്രസിഡണ്ട് ബാലൻ പുളിക്കൽ,കെഎസ്ഇബി സബ് എഞ്ചിനീയർ അശോക്. ഹരിത കർമ്മ സേന കോർഡിനേറ്റർ ഹാരിസ് മൂതൂർ എസ് ടി യു പ്രധിനിതി സലീം തവനൂർ,ഐഎൻടിയുസി പ്രധിനിതി സി ആർ മനോഹരൻ എന്നിവർ സംസാരിച്ചു.