26 April 2024 Friday

വിവിധ മോഷണക്കേസിലെ പ്രതികൾ കുറ്റിപ്പുറത്ത് പിടിയിൽ

ckmnews

വിവിധ മോഷണക്കേസിലെ  പ്രതികൾ കുറ്റിപ്പുറത്ത് പിടിയിൽ


കുറ്റിപ്പുറം: വിവിധ മോഷണക്കേസുകളിൽ പ്രതികളായവരെ സംശയകരമായ സാഹചര്യത്തിൽ പൊലീസ് പിടികൂടി.കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റുചെയ്തു.കരുവാരകുണ്ട് സ്വദേശി ഹസൻ (63), ഓങ്ങല്ലൂർ സ്വദേശി ഉമ്മർ (52), താമരശ്ശേരി സ്വദേശി ഷമീർ (45) എന്നിവരാണ് അറസ്റ്റിലായത്.  കുറ്റിപ്പുറം നഗരത്തിൽ രാത്രി സംശയകരമായ നിലയിൽ കണ്ടെത്തിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.  തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസുകളുമായി ബന്ധപ്പെട്ട പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്തു.