26 April 2024 Friday

നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ നന്ദിതക്ക് എംഎസ്എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി

ckmnews

നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ നന്ദിതക്ക്  എംഎസ്എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി


എടപ്പാൾ: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ നന്ദിതക്ക്  എംഎസ്എഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നൽകി. സംസ്ഥാന മുസ്ലിംലീഗ് വൈസ്പ്രസിഡന്റ്‌ ഡോ: സി. പി ബാവഹാജി ഉപഹാരം നൽകി. മണ്ഡലം എംഎസ്എഫ് ജനറൽ സെക്രട്ടറി എ. വി നബീൽ അധ്യക്ഷത വഹിച്ചു.പി.എസ് ശിഹാബ് തങ്ങൾ, റാഫി അയങ്കലം, സി.പി ശിഹാബ്, പത്തിൽ സിറാജ്,ഹസ്സൈനാർ നെല്ലിശ്ശേരി,ഷാഹിദ് വാഫി, മുസ്തഫ കടകശ്ശേരി, ഷാഫി, സഗീൽ അയങ്കലം എന്നിവർ പ്രസംഗിച്ചു