27 April 2024 Saturday

പി.നന്ദിതയെ ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി അനുമോദിച്ചു

ckmnews

പി.നന്ദിതയെ ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി അനുമോദിച്ചു


എടപ്പാൾ: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിതയെ ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ് മ ഏരിയ കമ്മിറ്റിക്ക് വേണ്ടി നന്ദിതയ്ക്ക് മൊമെന്റോ സമ്മാനിച്ചു. കഠിനപ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ച നന്ദിതയുടെ പഠന മികവിനെ ജില്ലാ സെക്രട്ടറി മുക്തകണ്ഠം പ്രശംസിച്ചു. ബാലസംഘം ജില്ലാ പ്രസിഡന്റ് അഭിനവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്, എക്‌സിക്യൂട്ടീവ് അംഗം അർജുൻ, എടപ്പാൾ ഏരിയ സെക്രട്ടറി രേവതി, ഏരിയ പ്രസിഡന്റ് അനാമിക, ഏരിയ കൺവീനർ ടി.കെ.സൂരജ്, കോർഡിനേറ്റർ പ്രബീഷ്, ജോയിന്റ് കൺവീനർ പ്രവീൺ, ശ്രീമതി തവനൂർ, എ.പി. സുബ്രു, അനുരാഗ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.