26 April 2024 Friday

ഓടിക്കൊണ്ടിരുന്ന ബസിന്റെ സ്റ്റെപ്പിനി ഊരി വീണു

ckmnews



എടപ്പാൾ : ഓടിക്കൊണ്ടിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസിന്റെ സ്റ്റെപ്പിനി ടയർ ഊരി വീണു; അപകടം ഒഴിവായി. തൃശൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് എടപ്പാളിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് ടയർ ഊരി വീണത്.ഉരുണ്ടു നീങ്ങിയ ടയർ പിന്നിലുണ്ടായിരുന്ന കാറിൽ തട്ടി മറിഞ്ഞു വീണതിനാൽ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ അപകടം ഒഴിവായി. വിവരമറിയാതെ അൽപ ദൂരം പിന്നിട്ട ബസ് നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു