26 April 2024 Friday

പതിവ് തെറ്റിക്കാതെ ഇത്തവണയും കോക്കൂർ ഉത്രം പൂരാഘോഷ കമ്മിറ്റി നാട്ടുകാർക്കായി ഓണക്കിറ്റ് വിതരണം ചെയ്തു

ckmnews

പതിവ് തെറ്റിക്കാതെ ഇത്തവണയും കോക്കൂർ ഉത്രം പൂരാഘോഷ കമ്മിറ്റി നാട്ടുകാർക്കായി ഓണക്കിറ്റ് വിതരണം ചെയ്തു 


ചങ്ങരംകുളം: കോക്കൂർ അത്താണി പീടിക  ഉത്രം പൂരാഘോഷ കമ്മിറ്റി ഓണ കിറ്റുകൾ വിതരണം ചെയ്തു. 16 ഇനങ്ങൾ  അടങ്ങിയ

 ഓണ കിറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെയാണ് സജ്ജമാക്കി നൽകിയത്.പ്രദേശത്തെ തിരഞ്ഞെടുത്ത നൂറോളം കുടുംബങ്ങൾക്കാണ്  ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ നൽകിയത്.കമ്മിറ്റി ഓഫീസിൽ എത്തിയവർക്ക് അവിടെ വച്ചും. അല്ലാത്തവർക്ക് വീടുകളിൽ എത്തിച്ചുമാണ് കിറ്റുകൾ നൽകിയത്.വിതരണത്തിന് ബിബിൻ. എം എസ് , രജീഷ് പി എസ്, സന്ദീപ്. പി , ഉണ്ണികൃഷ്ണൻ എം ടി , മണികണ്ഠൻ കല്ലത്ത് വളപ്പിൽ  , സിനുകുമാർ പി കെ, പ്രവീൺ എം , ദാസൻ കെ കെ ശ്രീരാജ്. പി ആർ എന്നിവർ നേതൃത്വം നൽകി.